സുരേഷ് ഗോപിക്കും മുഹമ്മദ് ഷിയാസിനും എതിരെ പരാതി….

മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസിനും എതിരെ പരാതി. സിപിഐഎം പ്രവര്‍ത്തകനായ ടി എം സൈനുദ്ദീന്‍ ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്. സുരക്ഷാ ഭീഷണിയുള്ള മട്ടാഞ്ചേരി സിനഗോഗിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടെന്നാണ് പരാതി.
ആഗോള തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജൂത ദേവാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ സുരക്ഷ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മട്ടാഞ്ചേരി ജൂത സിനഗോഗിലും കഴിഞ്ഞ ദിവസങ്ങളിലായി കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



