സമയക്രമത്തെ ചൊല്ലി തർക്കം; രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അടിച്ച് തകർത്തു, സംഭവം..

കോഴിക്കോട് സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ രണ്ട് സ്വകാര്യ ബസുകളുടെ ചില്ലുകൾ അടിച്ച് തകർത്തതായി പരാതി. മാവൂർ-കോഴിക്കോട് റൂട്ടിലും, മുക്കം-കോഴിക്കോട് റൂട്ടിലും ഓടുന്ന ഉത്രാടം ഗ്രൂപ്പിന്റെ സ്വരരാഗം, മഞ്ജു എന്നീ ബസുകളുടെയും ചില്ലുകളാണ് അടിച്ച് പൊട്ടിച്ചത്. ബൈക്കിലെത്തിയ രണ്ട് അംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇന്ന് പുലർച്ചെ ഒന്നരക്കും രണ്ടേമുക്കാലിനും ഇടയ്ക്കാണ് സംഭവം.

രണ്ടുദിവസം മുമ്പ്, സമയത്തിന്റെ പേരിൽ മറ്റൊരു ബസ്സിലെ ജീവനക്കാരുമായി തർക്കം ഉണ്ടായിരുന്നു. തുടർന്ന് ബസ് പാളയത്ത് നിർത്തിയിട്ട സമയത്ത് മുക്കം ഭാഗത്തെ കുറെ ബസ്സുകളുടെ നടത്തിപ്പുകരനായ ബഷീർ എന്നയാൾ എത്തി സ്വരരാഗം ബസിന്റെ താക്കോൽ ഊരിക്കൊണ്ടുപോയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും 7000 രൂപ ഇയാളിൽനിന്ന് ഈടാക്കിയിരുന്നു. ഇതിന്റെ വൈാരാഗ്യമാണ് ഇന്ന് പുലർച്ചെ നടന്ന അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

സർവീസ് കഴിഞ്ഞ് മുക്കം നഗരത്തിലും പെരുമണ്ണയിലും നിർത്തിയിട്ടിരിക്കുന്ന ബസുകളുടെ ചില്ലുകളാണ് ഇരുവർ സംഘമെത്തി അടിച്ചുതകർത്തത്. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

Related Articles

Back to top button