സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്…. ഇന്ന്…

തിരുവനനന്തപുരം: മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. നിരാഹാര സമരമിരിക്കുന്ന എം ജയകൃഷ്ണനാണ് തല മുണ്ഡനം ചെയ്യുക. നിലവില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം 138 ആം ദിവസത്തിലാണ്.
കഴിഞ്ഞ ദിവസം ചര്‍ച്ചചെയ്ത് പരിഹരിക്കാം എന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അത് നടക്കാത്തതിലും ഉദ്യോഗാര്‍ത്ഥികളില്‍ പ്രതിഷേധമുണ്ട്. ബുധനാഴ്ചയ്ക്കുള്ളില്‍ പരിഹാരമെന്നതാണ് സര്‍ക്കാര്‍ സമര സമിതിക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അതെങ്ങനെ പാലിക്കുമെന്നതില്‍ നിലവില്‍ അവ്യക്തതയുണ്ട്.



