പിഎസ്‌സി അംഗത്വത്തിൽ യുഡിഎഫിൽ സമവായം… 4 സീറ്റ് കോൺഗ്രസിന്… 1സീറ്റ്…

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ (പി.എസ്.സി.) അഞ്ച് പുതിയ അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ധാരണയായി. നാല് ഒഴിവുകളിലേക്ക് കോൺഗ്രസ് നിർദേശിച്ചവരെയും ഒരു ഒഴിവിലേക്ക് മുസ്‌ലിം ലീഗ് നിർദേശിച്ചയാളെയും പരിഗണിക്കാനാണ് തീരുമാനം. പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകിയതായാണ് വിവരം.

മുസ്‌ലിം ലീഗിൽ നിന്ന് മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പി.എസ്.സി. അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി രമേശ് എം. തമ്പിയെയും നിയമിക്കും. അതേസമയം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ പി.എസ്.സി. അംഗത്വം ലഭിച്ചിട്ടില്ല. അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായാണ് വിവരം. കോൺഗ്രസിലെ കെ.സി. വേണുഗോപാൽ വിഭാഗം ആദ്യം സുധാ മേനോന്റെ പേരാണ് നിർദേശിച്ചത്. എന്നാൽ, അവർ അഹമ്മദാബാദിൽ സ്ഥിരതാമസക്കാരിയാണെന്നും അതിനാൽ നിർദേശം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തുടർന്ന് സുധാ മേനോന് പകരമായി കെ.സി. വിഭാഗം ആർ. സനൽകുമാറിന്റെ പേര് നിർദേശിച്ചു. ഈ പേരിൽ സമവായത്തിലെത്തിയതായാണ് വിവരം.

Related Articles

Back to top button