ഐ പി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്….ഭരണകൂട പ്രതികാരം എന്ന് ഐ പി ബിനു

തിരുവനന്തപുരം: സിപിഐഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ പി ബിനുവിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് മുന്‍ കൗണ്‍സിലര്‍ ഐ പി ബിനു. നേരത്തെ, ബിജെപി ഓഫീസ് അക്രമിച്ച കേസിലുള്‍പ്പടെ നിരവധി കേസിലെ പ്രതിയാണ്. വഞ്ചിയൂര്‍ പൊലീസിന്റെ റൗഡി ലിസ്റ്റിലാണ് ഐ പി ബിനുവിനെ ഉള്‍പ്പെടുത്തിയത്.
ഭരണകൂട പ്രതികാരം എന്നാണ് ഐ പി ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നടപടി തന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം തള്ളിയതിന്റെ നാണക്കേട് മാറ്റാനെന്നും ആരോപണമുണ്ട്. രാഷ്ട്രീയ യജമാനന്മാര്ക്ക് വേണ്ടി ഇത്രയും തരംതാഴാന്‍ പാടില്ല. ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാകും തന്നെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമോ? എന്റെ പേരിലുള്ളതെല്ലാം രാഷ്ട്രീയ കേസുകളാണ്. തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും – ഐപി ബിനു ഫേസ്ബുക്കില്‍ കുറിച്ചു.



