യുവതിക്ക് നേരെ ലൈംഗികാതിക്രമം…കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ പിടിയില്‍..

വകയാറില്‍ കര്‍ഷക വിപണിയിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കെ.എസ്.ഇ.ബി. ഓവര്‍സിയറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വകയാര്‍ കെ.എസ്.ഇ.ബി. ഓഫീസിലെ ഓവര്‍സിയര്‍ തിരുവന്തപുരം സ്വദേശി ചന്ദ്രബാബു (52) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്.
ഇയാള്‍ കര്‍ഷക വിപണിയുടെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ഔട്ട്‌ലെറ്റിലെത്തി ഒരു കുപ്പി തേന്‍ ആവശ്യപ്പെടുകയും തേന്‍ നല്‍കിയതിനുശേഷം പണം വാങ്ങി യുവതി മേശയിലേക്ക് വെയ്ക്കുന്നതിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളമുണ്ടാക്കുകയും ഇയാളെ തടഞ്ഞുനിര്‍ത്തുകയും ചെയ്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ചുവെയ്ക്കുകയും കോന്നി പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും കോന്നി പോലീസ് അറിയിച്ചു.



