IOA തിരഞ്ഞെടുപ്പ്…പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം…

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി അഭിഭാഷകനുമായ അതുൽ കുമാർ വരണാധികാരിക്ക് പരാതി നൽകിയിരുന്നു. ഹാൻഡ്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്ത ഉദിത് സേത്, തർജിത് കൗർ എന്നിവർക്കെതിരെയും പരാതി ഉയർന്നിട്ടുണ്ട്. നാളെയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.



