എൻവിഡിയയുടെ തലപ്പത്തേക്ക് മലയാളിയും? സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ..

കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായി മാറാൻ മറ്റൊരു മലയാളി കൂടി. ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നും എഐ ചിപ്പ് നിർമാണ രംഗത്തെ ആഗോള ശക്തിയുമായ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യൻ. 2018 മുതൽ ഗൂഗിൾ ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന 60കാരനായ തോമസ് കുര്യന്റെ പേര് പുതിയ സിഇഒ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ ഉയർന്നുവന്നതായാണ് റിപ്പോർട്ടുകൾ.
എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായിരുന്ന ജെൻസൻ ഹുവാങ് രാജിവച്ചതിനെ തുടർന്നാണ് കമ്പനിയിൽ പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചത്. വിവാദപരമായ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾക്കു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജിയെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കൊലെറ്റ് ക്രെസ്സിനാണ് ഇടക്കാല സിഇഒയുടെ ചുമതല നൽകിയിരിക്കുന്നത്.
സ്ഥിരം സിഇഒയെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി എൻവിഡിയ ആഭ്യന്തര തലത്തിലുള്ള പ്രമുഖരെയും മറ്റ് ആഗോള കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരെയും പരിഗണിക്കുന്നുണ്ട്. ഈ പട്ടികയിലാണ് തോമസ് കുര്യനും ഇടംനേടിയിരിക്കുന്നത്.
എൻവിഡിയയുടെ വേൾഡ്വൈഡ് ഫീൽഡ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി, മൈക്രോൺ ടെക്നോളജി സിഇഒ സഞ്ജയ് മെഹ്റോത്ര, സൈബർ സുരക്ഷാ കമ്പനിയായ പാലോ ആൾട്ടോ നെറ്റ്വർക്ക്സിന്റെ മേധാവി നികേഷ് അറോറ എന്നിവരാണ് പരിഗണനയിലുള്ള മറ്റ് ഇന്ത്യൻ വംശജർ.
കൊലെറ്റ് ക്രെസ്, ആപ്പിൾ സിഇഒ ടിം കുക്ക്, എൻവിഡിയയുടെ ഹൈപ്പർഫോമൻസ് വിഭാഗം വൈസ് പ്രസിഡന്റ് ഇയാൻ ബക്ക് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ടിം കുക്കിനോടാണ് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
