കോവളം സ്പാ പീഡന കേസ്..ഒന്നാം പ്രതിയെ സ്പാകളിലെത്തിച്ച് SIT തെളിവെടുത്തു…

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒന്നാം പ്രതി നാഗലക്ഷ്മിയെ കോവളത്തെ സ്പാകളിലെത്തിച്ച് SIT തെളിവെടുത്തു. മൂന്നാംപ്രതി സജിത്ത് കുമാറിന്റെ വൈക്കോൽ കുളത്തിനടുത്തുളള ആയൂർകേരള, നാലാം പ്രതി നിഷാന്തിന്റെ ഡ്രീംസ് എന്നീ സ്പാകളിലാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ആധാർ തിരുത്തി 20 വയസാക്കിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

കോവളത്തെ സ്പാ നടത്തിപ്പുകാരനായ സജിത്തിന്‌ അന്തരാഷ്ട്ര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്നു നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. സജിത്തിന്റെ
ആവശ്യപ്രകാരമാണ് പെൺകുട്ടിയെ എത്തിച്ചതെന്നും അറസ്റ്റിലായ ചിലർ മൊഴി നൽകിയിരുന്നു.

Related Articles

Back to top button