ബോര്‍ഡ്-കോര്പറേഷൻ വിഭജനം….കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്…

തിരുവനന്തപുരം: ബോര്‍ഡ് – കോർപറേഷൻ വിഭജന വിഷയത്തിൽ കടുത്ത അതൃപ്തിയിൽ എ ഗ്രൂപ്പ്. ചര്‍ച്ചകളിൽ പങ്കെടുപ്പിക്കാത്തതിലാണ് അതൃപ്തി. മുഖ്യന്ത്രി വി ഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെയും അതൃപ്തി അറിയിക്കാനാണ് തീരുമാനം. കെ സി വേണുഗോപാലിനെയും ദീപദാസ് മുന്‍ഷിയെയും പരാതി അറിയിക്കും. അവഗണനയിൽ സഹികെട്ടെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കൂടിയാലോചനകൾക്ക് ശേഷം അടുത്ത നീക്കം നടത്താനാണ് തീരുമാനം.
ബോര്‍ഡ് – കോർപറേഷൻ വിഭജനത്തിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൌസിൽ ചർച്ച നടത്തിയത്. എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി. ബോർഡ് വിഭജനത്തിൽ കോണ്‍ഗ്രസിന് എത്രത്തോളം സ്ഥാനമാനങ്ങൾ കിട്ടുമെന്ന് അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. ആരെയൊക്കെ നിയമിക്കുമെന്ന് അറിയുന്നില്ല, മാനദണ്ഡങ്ങൾ അറിയുന്നില്ല എന്നെല്ലാമാണ് ആക്ഷേപം. അവഗണന തുടരെ തുടരെ ഉണ്ടാകുന്നു എന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. എം എം ഹസൻ, കെ സി ജോസഫ്, ബെന്നി ബെഹ്നാൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ കൂടിയാലോചനകൾക്ക് ശേഷമാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്.



