വടക്കൻ കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

വടക്കൻ കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ രം​ഗത്ത്. നിപ രോ​ഗബാധയുമായി ബന്ധപ്പെട്ട മുരളീധര​ന്റെ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേരളത്തിൽ എല്ലായിടത്തും വവ്വാൽ ഉണ്ടല്ലോ എന്നും എന്നാൽ വടക്കൻ കേരളത്തിൽ മാത്രമായി നിപ എങ്ങനെ പടരുന്നു എന്നുള്ളതായിരുന്നു ആരോ​ഗ്യമന്ത്രിയുടെ ചോദ്യം. കേരളത്തിൽ ആദ്യമായി 2017ൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 16 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടതെന്നും മരണപ്പെട്ട 16 പേരും വടക്കൻ കേരളത്തിൽ നിന്നുള്ളവരായിരുന്നു എന്നും മുരളീധരൻ പറയുന്നു. ഇതിൽ ഭൂരിഭാഗം പേരും പേരാമ്പ്ര, വടകര ഭാഗങ്ങളിൽ നിന്നുള്ളവരാണ്.വവ്വാലുകൾ കേരളത്തിൽ എല്ലായിടത്തും വ്യാപകമായി ഉണ്ടെന്നിരിക്കെ, ഉത്തരകേരളത്തിൽ പ്രത്യേകിച്ച് പേരാമ്പ്ര, വടകര പോലുള്ള ഏതാനും പ്രത്യേക പോയിന്റുകളിൽ മാത്രം എന്തുകൊണ്ട് ഈ രോഗം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു എന്ന് മുരളീധരൻ ചോദിച്ചു.

2021ൽ നിപ വ്യാപിച്ച സമയത്ത് അന്നത്തെ സർക്കാരിന്റെ ഭരണപരാജയമാണ് ഇതിനു കാരണമെന്നായിരുന്നു മുരളീധര​ന്റെ ആരോപണം. 2026ൽ ആരോഗ്യ മന്ത്രിയായപ്പോൾ തന്റെ പഴയ പ്രസ്താവനകൾ മന്ത്രിസ്ഥാനത്തിന് ബാധകമല്ലെന്നായിരുന്നു വിശദീകരണം.  എരണംകെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്ന മുരളീധര​ന്റെ പരാമർശം വൻ വിവാദമായിരുന്നു. കേരളത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത രോഗങ്ങൾ ഉണ്ടാകുന്നത് ഭരണത്തിന്റെ കുഴപ്പം കൊണ്ടാണെന്നും അന്ന് അദ്ദേഹം ആരോപിച്ചു. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും കേരളം ഭരിച്ചിരുന്ന കാലത്തും വവ്വാലുകൾ ഉണ്ടായിരുന്നില്ലേ എന്ന മുരളീധര​ന്റെ ചോദ്യവും വൻ വിവാദമായി. അന്നൊന്നും നിപ ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ രോഗം പടരുന്നത് ഭരിക്കുന്നവർ ശരിയല്ലാത്തതുകൊണ്ടാണെന്നും ഇന്നത്തെ ആരോ​ഗ്യമന്ത്രി കൂടിയായ മുരളീധരൻ അന്ന് പരിഹസിച്ചിരുന്നു. ഇപ്പോൾ വീണ്ടും വടക്കൻ കേരളത്തെ പരിഹസിക്കുന്ന തരത്തിൽ പരാമർശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുരളീധരൻ.

Related Articles

Back to top button