കൊൽക്കത്ത-സായിരംഗ് എക്സ്പ്രസ് പാളം തെറ്റി.. അഞ്ച് കോച്ചുകൾ…

അസം: കൊൽക്കത്തയിൽ നിന്ന് മിസോറാമിലെ സായിരംഗിലേക്ക് പോവുകയായിരുന്ന കൊൽക്കത്ത-സായിരംഗ് എക്സ്പ്രസ് ട്രെയിൻ അസമിൽ പാളം തെറ്റി. ഇന്ന് രാവിലെ 6.54ന് ദിഗാരു റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. എൻജിനും അഞ്ച് കോച്ചുകളുമാണ് പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നതിനിടെ ലോക്കോ പൈലറ്റിന് ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകാതെ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് റെയിൽവേയുടെ വിശദീകരണം. അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യാത്രക്കാർക്ക് യാത്ര തുടരുന്നതിനായി പകരം ട്രെയിൻ സർവീസ് ഒരുക്കുമെന്ന് റെയിൽവേ അറിയിച്ചു.
