കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു… രണ്ടുപേരുടെ നില ഗുരുതരം….

പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം. ഷൊർണ്ണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ മനിശ്ശേരിയിൽവെച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

Related Articles

Back to top button