ചികിത്സാപ്പിഴവ് ആരോപണം….പരാതിക്കാരൻ ഇന്ന് വീണ്ടും സൂപ്രണ്ടിനെ കാണും…

കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരായ ചികിത്സാപ്പിഴവ് ആരോപണത്തിൽ പരാതിക്കാരനായ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രി സൂപ്രണ്ടിനെ കാണും. തുടർചികിത്സ ഉറപ്പാക്കണമെന്നും സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് 56കാരനായ അബ്ദുൽ ജബ്ബാറിന്റെ ആവശ്യം. അതേസമയം, ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ട്.



