അഭിറാം കൊലക്കേസ്: രണ്ടുദിവസം മുൻപേ ആസൂത്രണം… നിർണായക മൊഴിയുമായി….

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. ഒന്നാം പ്രതിയായ 17കാരനെയും ഉമറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ആലോചന. ഒന്നാം പ്രതിയുടെ കസ്റ്റഡി അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും.

കസ്റ്റഡിയിൽ ലഭിച്ചാൽ ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതും അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണം രണ്ട് ദിവസം മുൻപേ ആരംഭിച്ചിരുന്നുവെന്ന് മൂന്നാം പ്രതിയായ അനന്ദ മൊഴി നൽകിയിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപ് തന്റെ ഫോൺ ഒന്നാം പ്രതിക്ക് കൈമാറിയതായി ചോദ്യം ചെയ്യലിൽ അനന്ദ സമ്മതിച്ചതായാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് കാണാതായ അഭിറാമിന്റെ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനും അന്വേഷണ സംഘം ശ്രമം തുടരുകയാണ്. കൊലപാതകം നടന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് ഇന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button