യോഗിയുടെ സഹോദരി ചായക്കട നടത്തുന്നതിൽ തെറ്റില്ല; സ്വന്തം കാലിൽ നിൽക്കുന്നത് അഭിമാനകരം

ചായക്കട നടത്തി ഉപജീവനം കണ്ടെത്തുന്ന സഹോദരിയുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഹോദരി സ്വന്തം അധ്വാനത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണെന്നും ആരുടെയും മുന്നിൽ കൈ നീട്ടാതെ മാന്യമായി ജീവിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു. ‘ആജ് തക്’ സംഘടിപ്പിച്ച കോൺക്ലേവിൽ കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

യോഗി ആദിത്യനാഥിന്റെ സഹോദരി ചായക്കട നടത്തുന്നതിന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സഹോദരിയുടെ അധ്വാനത്തെ അഭിനന്ദിച്ചും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ മുഖ്യമന്ത്രിക്ക് ഇടപെടാമായിരുന്നില്ലേ എന്ന് ചോദിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതികരണം.

Related Articles

Back to top button