ഏകദിന ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് രജത് പട്ടിദാര്‍….

പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ഏകദിന ഫോര്‍മാറ്റില്‍ തന്നെ പരിഗണിക്കരുതെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ച് രജത് പട്ടിദാര്‍. നിലവിലുള്ള പരിക്കുകളില്‍ നിന്ന് പൂര്‍ണമുക്തി നേടുന്നതിനായി താരം തന്റെ കളി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ തീരുമാനത്തെ തുടര്‍ന്ന് ഖത്തറില്‍ നടക്കുന്ന എസിസി മെന്‍സ് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും പട്ടിദാറിനെ ഒഴിവാക്കേണ്ടി വന്നു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചത്.

രജത് പട്ടിദാറിന് പകരം യുവതാരം ആയുഷ് ബദോണിയെ 15 അംഗ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. നവംബര്‍ 19 മുതല്‍ 29 വരെ ഖത്തറിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. തിലക് വര്‍മയാണ് ടീമിന്റെ നായകന്‍. സമീപകാലങ്ങളിലായി തുടര്‍ച്ചയായ പരിക്കുകള്‍ പട്ടിദാറിനെ അലട്ടുന്നുണ്ട്. 2025 ഒക്ടോബറിലെ ആഭ്യന്തര സീസണിലും അദ്ദേഹത്തിന് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. കൂടാതെ 2025 ലെ ഐപിഎല്‍ മത്സരത്തിനിടെ താരത്തിന്റെ വിരലിനും പരിക്കേറ്റിരുന്നു. എന്നാല്‍ നിലവില്‍ താരം ഏത് പരിക്കാണ് നേരിടുന്നതെന്നോ, തിരിച്ചുവരവിനുള്ള സമയപരിധിയോ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button