കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്….

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുന്നതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. വകുപ്പിന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 31 ന് മുൻപ് പുതിയ ഘടന നടപ്പിലാക്കുമെന്നും ഇതിനായി ഉദ്യോഗസ്ഥരെ പഠനത്തിന് ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. കാലപ്പഴക്കമുള്ള പൈപ്പുകൾ മാറ്റുന്നതിനൊപ്പം കുടിവെള്ള പൈപ്പുകൾ പൊട്ടുമ്പോൾ അതിവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കാനും കുടിവെള്ള വിതരണത്തിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാനുമുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ബില്ലുകളിലെ പരാതികൾ പരിഹരിക്കുന്നതിനായി ഡിസംബർ മുതൽ എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിക്കുമെന്നും, പത്തനംതിട്ടയിൽ നാളെ ചേരുന്ന യോഗത്തിൽ ശബരിമലയിലെ കുടിവെള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.



