പൊലീസ് സ്റ്റേഷന് മുന്നിലിട്ട് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി…ഭർത്താവ്…

ഇടുക്കി മറയൂരിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. മറയൂർ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ഭർത്താവ് ശിവാനന്ദൻ പൊലീസ് കസ്റ്റഡിയിൽ .ഇന്ന് ഉച്ചയോടുകൂടിയാണ് സംഭവം. മറയൂർ പൊലീസ് സ്റ്റേഷന്റെ മുമ്പിൽ കുടുംബതർക്കത്തെ തുടർന്നാണ് ഭാഗ്യലക്ഷ്മിയും ശിവാനന്ദനും എത്തിയത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിച്ചു. അതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് വെച്ച് ഭാഗ്യലക്ഷ്മിയെ ശിവാനന്ദൻ വാക്കത്തി കൊണ്ട് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മിയെ പൊലീസുകാർ ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.ശിവാനന്ദനെതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Related Articles

Back to top button