സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്….

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. നാളെ കൊല്ലം കോടതിയിൽ ഹാജരാക്കും.
യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. 35 കാരിക്ക് മരിക്കും മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച് ഇപ്പോൾ കണ്ടെത്തി. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.



