വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം…തൃശൂര്‍ സ്വദേശി മരിച്ചു

കൊച്ചി: വിമാനത്തിനകത്തു വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തൃശൂർ സ്വദേശി അഭിലാഷ് ചന്ദ്രനാണ് (45)മരിച്ചത്. രാവിലെ ദമാമിൽ നിന്നും ഫ്‌ളൈ നാസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്കുള്ള യാത്രക്കിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനത്താവളത്തിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button