മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം….വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ പോക്സോ കേസ്

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തെ തുടർന്ന് വിദ്യാർത്ഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന് പോക്സോ കേസ് എടുത്ത് സൈബർ പൊലീസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നൽകിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്സോ വകുപ്പുകളും ചേർത്താണ് കേസെടുത്തത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് ബിഎന്‍എസ് 79, ഐടി ആക്ട് 67B, പോക്സോ ആക്ട് 11(i) & 12) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കുട്ടികൾക്കെതിരെ മോശം കമന്റ് ഇട്ടവരും പോസ്റ്റ്‌ ഇട്ടവരും കുടുങ്ങും.

Related Articles

Back to top button