മെസ്സി വിവാദം…നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങി….സമൻസ്…

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി. GST കൊല്ലം ഇന്റലിജൻസ് യൂണിറ്റാണ് നികുതി വെട്ടിപ്പിൽ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് GST വകുപ്പ് സമൻസ് അയച്ചു. RBC ഡയറക്ടർമാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്സ്, ഹിന്ദുജ ഫിനാൻസ് എന്നിവർക്കും GST വകുപ്പ് സമൻസയച്ചിട്ടുണ്ട്.
അതേസമയം, നികുതി ഈടാക്കുന്നത് വൈകിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശയുണ്ടായിരുന്നു. കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ന്യായീകരിക്കാനാകാത്ത വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടി വേണമെന്നുമായിരുന്നു സെപ്റ്റംബറിലെ ശുപാർശ.



