യുവനടി പ്രതിയായ മർദനക്കേസ്…നടിയുടെ ജാമ്യത്തെ എതിർത്ത് പോലീസ്

കൊച്ചി: യുവനടി പ്രതിയായ മർദനക്കേസിൽ യുവനടിയുടെ ജാമ്യത്തെ എതിർത്ത് പോലീസ്. യുവനടിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യഹർജി നാളെ പരിഗണിക്കും. കേസിൽ മർദനത്തിനിരയായ യുവ ഡോക്ടർ ജോൺസൺ കെ വർഗീസിന് എതിരെ ബലാത്സംഗ പരാതിയുമായി യുവനടിയുടെ ബന്ധു രംഗത്തെത്തിയിരുന്നു.
പരാതിക്കാരി ഉൾപ്പടെ നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ പൊലീസിന് കൈമാറി. ഡോക്ടറെ പുറത്താക്കി ആശുപത്രി മാനേജ്മെന്റ്.ഈമാസം രണ്ടാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം. യുവനടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ല എന്ന് പറഞ്ഞാണ് യുവ ഡോക്ടറെ വിളിച്ചു വരുത്തിയത്. എറണാകുളം പൊന്നുരുന്നിലെ ഫ്ലാറ്റിൽ എത്തിയതിന് പിന്നാലെ, കേസിലെ ഒന്നാം പ്രതിയായ ചലച്ചിത്ര പ്രവർത്തകൻ ബിബിനും, യുവനടിയും ഉൾപ്പെടെയുള്ളവർ ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി.



