യുവ ഡോക്ടറെ മര്‍ദിച്ച സംഭവം…6 കോടി രൂപ ആവശ്യപ്പെട്ടു….നടന്നത് ഹണി ട്രാപ്പോ?

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകര്‍ യുവ ഡോക്ടറെ മര്‍ദിച്ചതില്‍ ആസൂത്രണം നടി അതുല്യ ചന്ദ്രയുടേതെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തര്‍ക്കത്തിന് കാരണം. തര്‍ക്കം ഒതുക്കി തീര്‍ക്കാന്‍ അതുല്യയും ബിപിന്‍ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.
ആറ് കോടി രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും നല്‍കാനാകില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കി. ഇതോടെ, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടര്‍ വഴങ്ങാതെ വന്നതോടെയായിരുന്നു മര്‍ദനം.
അതേസമയം, നടന്നത് ഹണി ട്രാപ്പാണോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. പൊലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. നടന്‍ ബിപിന്‍ പെരുമ്പള്ളിയുടെ ഡ്രൈവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്‍ഡിപിഎസ്, അടിപിടി അടക്കം എട്ടോളം കേസുകളില്‍ പ്രതിയാണ് വിഷ്ണു. കവര്‍ന്ന മൊബൈല്‍ ഫോണുകള്‍ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നും വിവരമുണ്ട്.



