സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ പ്രവർത്തകർക്ക് താക്കീതുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ

കൊച്ചി: സോഷ്യൽ മീഡിയ ഉപയോ​ഗത്തിൽ പ്രവർത്തകർക്ക് താക്കീതുമായി ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ. വിയോജിക്കാനുള്ള അവസരത്തെ മാന്യമായി ഉപയോ​ഗപ്പെടുത്തുക വിയോജിക്കുന്നവരോടും സംവാദിക്കാനുള്ള സംവാദശേഷി നേടിയെടുക്കുക എന്നത് സോഷ്യൽ മീഡിയയിൽ നമ്മൾ ശ്രദ്ധിക്കേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച വീഡിയോയിൽ പി മുജീബുറഹ്മാൻ ഓർമ്മിപ്പിച്ചിരിക്കുന്നത്. മാധ്യമം സമരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്ന ജീവനക്കാർ അടക്കമുള്ളവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാൻ്റെ താക്കീത് എന്നതാണ് ശ്രദ്ധേയം.

Related Articles

Back to top button