പി എസ് സി പരീക്ഷാ തട്ടിപ്പ്….പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത,…

തിരുവനന്തപുരം : പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം. ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സതീഷിനെ പഴിച്ചാണ് അഡീഷനൽ സെക്രട്ടറി ആർ ഹരി മൊഴി നൽകിയത്.
പുറത്താക്കണമെന്ന മുൻ ഗവർണ്ണറുടെ ശുപാർശ ഒരുവശത്ത്. ശുദ്ധീകരണം ഉറപ്പെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് മറുവശത്ത്. അതിനിടെയാണ് ചെയർമാൻ പ്രതിപ്പട്ടികയിലേക്ക് എത്താനുള്ള സാധ്യത കൂടുന്നത്. ചെയർമാനെ കുരുക്കുന്ന രീതിയിലാണ് ചില അംഗങ്ങളും പിഎസ് സി സെക്രട്ടറിയും നൽകിയ മൊഴികൾ. ചോദ്യപേപ്പർ തയ്യാറാക്കുന്നവരുടെ പാനൽ നിശ്ചയിക്കുന്നത് ചെയർമാനാണ്. എഴുത്തുപരീക്ഷാ മൂല്യനിർണ്ണയം നടത്തുന്നവരെ തീരുമാനിക്കുന്നതും ചെയർമാൻ നേരിട്ട് തന്നെ എന്നൊക്കെയാണ് മൊഴികൾ.



