സ്വർണവിലയിൽ വൻ കുതിപ്പ്…. ഒറ്റദിവസം പവന് കൂടിയത്…

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയാണ് വർധിച്ചത്. പവന് 2,360 രൂപയുടെ വർധനവുണ്ടായി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,385 രൂപയായും ഒരു പവന്റെ വില 1,07,080 രൂപയായും ഉയർന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് ഇന്നത്തെ വിലവിവരങ്ങൾ പുറത്തുവിട്ടത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും വിലയിൽ വ്യത്യാസമുണ്ടാകാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ വില. സ്വർണവില കുതിച്ചുയരുമ്പോഴും വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്.



