സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു… ബിന്ദു കൃഷ്ണയും കെ എ തുളസിയും ബോര്‍ഡില്‍

തിരുവനന്തപുരം: വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ എ തുളസി എന്നിവരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. ആസൂത്രണ ബോര്‍ഡില്‍ വനിതാ പ്രാതിനിത്യം വേണം എന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. ഡോക്ടര്‍ എസ് എസ് ലാലും ആസൂത്രണ ബോര്‍ഡിലുണ്ട്. സോഷ്യല്‍ അഡ്വാന്‍സ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സിഎച്ച് അബ്ദുള്‍ റഹീമിനെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആസൂത്രണ ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണ തന്നെ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. നയരൂപീകരണത്തിലും ആസൂത്രണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ബോര്‍ഡില്‍ നിലവിലുള്ള അഞ്ച് വിദഗ്ദ്ധ അംഗങ്ങളും പുരുഷന്മാരാണെന്ന ഘടനാപരമായ പ്രശ്‌നമാണ് മന്ത്രി ചൂണ്ടിക്കാണിച്ചത്. ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നല്‍കുന്ന സംസ്ഥാനത്ത്, വികസന പ്രക്രിയയില്‍ സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button