17കാരൻ്റെ കൊലപാതകം…സമഗ്ര അന്വേഷണം വേണമെന്ന് ബിനോയ് വിശ്വം….

തിരുവനന്തപുരം: പാങ്ങപ്പാറയിലെ 17കാരൻ്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതികൾക്ക് പൊലീസ് സേനയിലും രക്ഷാകർത്താക്കൾ ഉള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

പ്രതികളെ പ്രായത്തിന്റെയും മറ്റും ഇളവ് പറഞ്ഞ് വിട്ടയക്കാനാണ് പോലീസ് അത്യുത്സാഹം കാണിക്കുന്നതെന്നും വിമർശനം. സർക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിനോയ്‌ വിശ്വം ചോദിച്ചു.

പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലെ വിശദീകരണം. അഭിറാമിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് രാത്രി പത്തുമണിക്ക്.

അതിന് മുമ്പായിരുന്നു കൊലപാതകം. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളിലേക്ക് എത്തി. രാത്രി തന്നെ ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ നിർത്താൻ കഴിയില്ലെന്ന നിയമപരമായ സാഹചര്യം പരിഗണിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

Related Articles

Back to top button