തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകൾ..

തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. അരമണിക്കൂറിലേറെ നേരമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. അടുത്ത മൂന്ന് മണിക്കൂറിൽ തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



