കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനിൽ രൂക്ഷവിമര്‍ശനവുമായി ശൈലജ ജല….

കൊച്ചി: കാലടി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനിലും വൈസ് ചാന്‍സലര്‍ സിസാ തോമസിന്റെ നടപടിയിലും രൂക്ഷവിമര്‍ശനവുമായി നാടക സംവിധായകയും നടിയുമായ ശൈലജ ജല. നാടക കുട്ടികളോട് നിങ്ങള്‍ക്ക് എന്തിനാണിത്ര വൈരാഗ്യം എന്നും ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നല്ലോ വരുന്നതെന്നും ശൈലജ ജല ചോദിക്കുന്നു.

‘സിസാ തോമസ് എന്ന സംഘപരിവാര്‍ നോമിനിക്ക് ഏതുതരത്തിലും കുട്ടികളെ ദ്രോഹിക്കാനുള്ള ലൈസന്‍സ് കേരള സര്‍ക്കാരും ചേര്‍ന്നാണ് നല്‍കുന്നത് എന്നത് ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ദേശീയ രാഷ്ട്രീയ സമരങ്ങളെ ഒറ്റു കൊടുക്കുന്നതാണ്. ഒരു വൈസ് ചാന്‍സലറുടെ വ്യക്തിപരമായ ധാര്‍ഷ്ട്യം 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്’, ശൈലജ ജല അഭിപ്രായപ്പെട്ടു.രാഷ്ട്രീയ വാർത്ത

Related Articles

Back to top button