കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്… ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക്… സ്ത്രീകൾ അടക്കമുള്ള സംഘം…

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് നേരെ സന്ദർശക സംഘത്തിന്റെ മർദ്ദനം. ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപമാണ് സംഭവം. കടലിൽ ഇറങ്ങി സുരക്ഷാ പരിധി ലംഘിച്ച് കളിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് ലൈഫ് ഗാർഡുകളുടെ വിശദീകരണം. ആദ്യ മുന്നറിയിപ്പിന് ശേഷവും സംഘം വീണ്ടും കടലിൽ ഇറങ്ങിയതോടെ ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകി.

എന്നാൽ സംഘം ഇതിന് വഴങ്ങിയില്ല. തുടർന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹോംഗാർഡിനെ ലൈഫ് ഗാർഡുകൾ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. ലൈഫ് ഗാർഡുകൾക്ക് നേരെ ബിയർ കുപ്പി ഉപയോഗിച്ചടക്കം മർദ്ദനമുണ്ടായതായി പരാതിയുണ്ട്. നാട്ടുകാർ ഇടപെട്ടിട്ടും സംഘത്തെ പിന്തിരിപ്പിക്കാനായില്ല. സംഭവത്തിൽ നാട്ടുകാരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. സംഘത്തിലുള്ളവർ കർണാടക സ്വദേശികളാണെന്നാണ് പ്രാഥമിക സൂചന. അതേസമയം, ലൈഫ് ഗാർഡുകളെ മർദ്ദിച്ചവരിൽ പ്രധാനികളെന്ന് ആരോപിക്കപ്പെടുന്ന ചിലർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പരാതിയുണ്ട്.

Related Articles

Back to top button