‘വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്, മാപ്പ് എഴുതി നല്‍കിയാല്‍ മാത്രമേ അവസരം ഒരുങ്ങൂ’

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താന്‍. പരീക്ഷ എഴുതാന്‍ സാഹചര്യം ഒരുക്കണം എന്നതാണ് സിന്‍ഡിക്കേറ്റ് ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ട്. മാപ്പ് എഴുതി നല്‍കിയാല്‍ മാത്രമേ അവസരം ഒരുങ്ങൂ എന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ഭാവി നശിച്ച് പോകരുത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ആരും എതിരല്ല. സമരം അക്രമത്തിലേക്ക് കടക്കരുത്. അക്രമത്തിലൂടെയും അരാജകത്വത്തിലൂടെയും ക്യാമ്പസ് രാഷ്ട്രീയം മുന്നോട്ട് പോകരുതെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button