മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളജിൽ തടഞ്ഞ സംഭവം….രണ്ട് SFI പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം സിദ്ധാർഥ് , കൊല്ലം സ്വദേശിയായ ഒരു യുവാവിനെയുമാണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം മന്ത്രിക്കെതിരായ പ്രതിഷേധത്തിൽ മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്‌തിരുന്നു. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ എന്നിവരെയാണ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടി തീരുമാനിച്ചത്.

Related Articles

Back to top button