എവറസ്റ്റ് മേഖലയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം… ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക്…..

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാന്‍ഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മരിച്ചയാള്‍ ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് 250 കിലോമീറ്ററിലധികം അകലെയുള്ള സോലുഖുംബു ഹെലിപോര്‍ട്ടിലാണ് ഈ ദാരുണ സംഭവമുണ്ടായത്. രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. എയര്‍ ഡൈനാസ്റ്റി, ഫിഷ് ടെയിൽ എന്നീ പ്രമുഖ കമ്പനികളുടെ ഹെലികോപ്റ്ററുകളാണ് പരസ്പരം കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.




