പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം…. 3 പേര് കസ്റ്റഡിയിൽ..പിന്നിൽ…

തിരുവനന്തപുരം: ശ്രീകാര്യത്ത് പതിനേഴുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനേഴുകാരന് ഉള്‍പ്പെടെ മൂന്ന് പേര് കസ്റ്റഡിയിലായി. ശ്രീകാര്യം സ്വദേശി ഉമര്‍ (22), കൗമാരക്കാരായ ഒരു ആണ്‍കുട്ടി, പെണ്‍കുട്ടി എന്നിവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടേത് വൈരാഗ്യ കൊലയെന്ന് പൊലീസ് കണ്ടെത്തി.
പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റ ഐ ഡിയില്‍ നിന്ന് മെസേജ് അയച്ചു വരുത്തിയാണ് കൊലപാതകം നടത്തിയത്. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഭിറാമിനോട് പാങ്ങപ്പാറയില്‍ വരാന്‍ പറഞ്ഞതായാണ് വിവരം. ഒപ്പം കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പങ്കും പൊലീസ് പരിശോധിച്ച് വരികയാണ്.
ഉമർ (22) കഞ്ചാവ് കേസിലും മോഷണ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഭിറാമിനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് ഉമർ മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും ചാക്ക് അടക്കം പ്രതികൾ കൈയ്യിൽ കരുതിതായും പൊലീസ് അറിയിച്ചു.



