ഗണവേഷം ധരിച്ച് ആര്‍എസ്എസ് മാര്‍ച്ചില്‍ സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു….

ഗണവേഷം ധരിച്ച് ആര്‍എസ്എസ് മാര്‍ച്ചില്‍ പങ്കെടുത്ത് ശതകോടീശ്വരനും സോഹോ സ്ഥാപകനുമായ ശ്രീധര്‍ വെമ്പു. ഞായറാഴ്ച തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലില്‍ നടന്ന മാര്‍ച്ചിലാണ് വെമ്പു പങ്കെടുത്തത്. തെങ്കാശിയിലെ ബിജെപി നേതാവ് അനന്തന്‍ അയ്യസ്വാമി ശ്രീധര്‍ വെമ്പു മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചു.

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി നടന്ന രണ്ടാംഘട്ട ഘോഷയാത്രയുടെ ഭാഗമായായിരുന്നു മാര്‍ച്ച്. ഒക്ടോബര്‍ 25, നവംബര്‍ ഒന്ന് തീയതികളില്‍ തമിഴ്‌നാട്ടിലുടനീളം മാര്‍ച്ച് നടത്താന്‍ ഉപാധികളോടെ മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്‍കിയിരുന്നു. പ്രാദേശിക പൊലീസിന്റെ നിബന്ധനകള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

Related Articles

Back to top button