മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ

മുംബൈയിൽ എസ് ഐ ആർ വിരുദ്ധ സമരത്തിൽ പങ്കെടുത്തിതിൽ നിരുപാധികം മാപ്പ് പറഞ്ഞ് നടൻ ഇമ്രാൻ ഖാൻ. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നടൻ മാപ്പ് പറഞ്ഞത്. ഒ സി ഐ കാർഡുളള ഇമ്രാൻ ഖാന് ഇന്ത്യയിൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരവകാശവുമില്ലെന്ന് കോടതി വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സി ജെ പി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇന്ത്യ വിടണമെന്ന എഫ് ആർ ആർ ഒ നോട്ടിസിനെതിരെ ഇമ്രാൻ ഖാൻ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. ഒ സി ഐ കാർഡുളളവരെയും ഇന്ത്യൻ പൗരൻമാരെയും ഒരുപോലെ കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button