മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം…. സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.

അപേക്ഷ നല്‍കി 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. മൂവാറ്റുപുഴയിലെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചത് ജൂണ്‍ 23നാണ്. ജൂണ്‍ 24ന് ലൈസന്‍സ് നല്‍കി.

Related Articles

Back to top button