പിഎസ്‍സി പരീക്ഷാക്രമക്കേട്….വിവാദവുമായി ബന്ധമില്ലെന്ന് പിഎസ്‌സി സെക്രട്ടറിയുടെ മൊഴി..

തിരുവനന്തപുരം: പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷ വിവാദവുമായി ബന്ധമില്ലെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി പിഎസ്‌സി സെക്രട്ടറി. ചെയർമാൻ കൂട്ടിയാലോചന നടത്താറില്ലെന്നും ചെയർമാനും ഹരിയുമാണ് പല കാര്യങ്ങളിലും തീരുമാനം എടുക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വീണ്ടും സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും. പരീക്ഷ കൺട്രോളരെയും പിഎസ്‌സി മുൻ ചെയർമാനെയും ചോദ്യം ചെയ്യും. പിഎസ്‍സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് അഡീഷണൽ സെക്രട്ടറി ആർ ഹരി ഹരികുമാർ കഴിഞ്ഞ ദിവസം മൊഴി.

ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡോ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരന്‍റെ വിവരാവകാശ രേഖപ്രകാരം മറുപടി നൽകിയപ്പോഴാണ് പിഴവ് മനസിലായത്. പുനർ മ്യൂല്യനിർണയം സെക്രട്ടറി ബോർഡിന്‍റെ പരിഗണനയിൽ വെച്ചു. കോടതിയിൽ കേസുള്ളതിനാൽ പുനർമൂല്യനിർണയം നടത്തിയില്ലെന്നും ബോധപൂർവം ആരെയും സഹായിച്ചിട്ടില്ലെന്നും ഹരി മൊഴി നൽകി.

Related Articles

Back to top button