കാലിക്കറ്റ് സർവകലാശാലയിലെ സംഘർഷം: എംഎസ്എഫിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് സിപിഎം

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഗവേഷക വിദ്യാർത്ഥികളുടെ വോട്ട് മാറ്റിനിർത്തിയെന്നും, വിസിയുടെ നേതൃത്വത്തിലാണ് എംഎസ്എഫ് ഇത് ചെയ്തതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനില്‍ ആരോപിച്ചു. സർവകലാശാലയിൽ യുഡിഎസ്എഫ് വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ വലിയ രീതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും, അവരുടെ വീടുകളിൽ കയറി വിദ്യാർത്ഥികളെ കിട്ടിയില്ലെങ്കിൽ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയുമാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
