ശിശുമരണം….പീഡിയാട്രിക് ആംബുലൻസ് കൊണ്ടുവരും… ആരോഗ്യമന്ത്രി

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പരിഹരിക്കാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. പല ഡോക്ടർമാർക്കും അട്ടപ്പാടിയിലേക്ക് വരാൻ മടിയെങ്കിലും കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിശുമരണങ്ങളിൽ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്താൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തി. അതേസമയം ശിശുമരണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അട്ടപ്പാടിയിൽ കരിദിനം ആചരിച്ചു.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി. ആരോഗ്യവകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ പരിശോധിച്ചു. കോട്ടത്തറ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. പീഡിയാട്രിക് ആംബുലൻസ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കും.

Related Articles

Back to top button