കുത്തനെ ഇടിഞ്ഞ് സ്വർണ വില…. പവന് ഒറ്റയടിക്ക്….

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 310 രൂപയും പവന് 2,480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,730 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,01,840 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് ഇന്നത്തെ വിലവിവരങ്ങൾ പുറത്തുവിട്ടത്. സ്വർണവിലയിൽ ഉണ്ടായ വൻ കുറവ് ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുന്നതാണ്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ആഭ്യന്തര വിപണിയിലും സ്വർണവിലയിൽ മാറ്റമുണ്ടാകാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും കുറവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 210 രൂപയും 10 ഗ്രാം വെള്ളിക്ക് 2,100 രൂപയുമാണ് വില. സ്വർണത്തിനും വെള്ളിക്കും ഒരേസമയം വില കുറഞ്ഞതോടെ സംസ്ഥാനത്തെ ആഭരണ വിപണിയിലും ഇന്നത്തെ വിലമാറ്റം ശ്രദ്ധേയമായിരിക്കുകയാണ്.

Related Articles

Back to top button