ആലപ്പുഴയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്: ആലപ്പുഴ പള്ളിപ്പാട് ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പാട് വെങ്ങാലിൽ പരേതനായ വി എ വർഗീസിന്‍റെ മകൻ രഞ്ജി വർഗീസ് (52) ആണ് മരിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളിപ്പാട് സെന്‍റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.

Related Articles

Back to top button