മനേക ഗാന്ധിയുടെ ഇടപെടൽ; തെരുവുനായയെ വിഷം നൽകി കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ

വാമനപുരത്തിന് സമീപം തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ 58കാരനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. മുൻ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധി ഇടപെട്ടതോടെയാണ് പൊലീസ് നടപടി. ആനാകുടി ഊന്നൻപാറ സ്വദേശി രജിനെതിരെയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തത്.
വ്യാഴാഴ്ച ആനാകുടി മുളവന സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്ന തെരുവുനായയ്ക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ‘ഓപ്പറേഷൻ സ്ട്രീറ്റ് ഡോഗ് ഓർഗനൈസേഷൻ’ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. തുടർന്ന് മനേക ഗാന്ധിയെയും വിവരമറിയിച്ചു.
പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് മനേക ഗാന്ധി റൂറൽ എസ്പിയെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. അടിയന്തര അന്വേഷണം നടത്താൻ എസ്പി നിർദേശം നൽകിയതിനു പിന്നാലെയാണ് കേസെടുത്തത്



