മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ അക്കൗണ്ടിലേക്കെത്തിയത് 10,000 കോടി രൂപ! സ്വന്തം പണമായ 55,000 രൂപ പോലും

മൊബൈൽ ഫോൺ റീച്ചാർജ് ചെയ്യാനായി ബാങ്ക് അക്കൗണ്ട് പരിശോധിച്ച മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ കണ്ടത് അമ്പരപ്പിക്കുന്ന ബാലൻസ്. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ സമീർ ഖാന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പതിനായിരം കോടിയിലധികം രൂപ ക്രെഡിറ്റായത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ സന്തോഷത്തിനു പകരം യുവാവിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

സിക്കറിലെ സാലാസർ ബസ് സ്റ്റാൻഡിന് സമീപമുള്ള നിർമൽ മെഡിക്കൽ പോയിന്റിലെ ജീവനക്കാരനാണ് സമീർ. മൊബൈൽ റീച്ചാർജ് ചെയ്യുന്നതിനായി ബാങ്കിങ് ആപ്പ് തുറന്ന് പിൻ നമ്പർ നൽകിയപ്പോഴാണ് അക്കൗണ്ട് ബാലൻസ് പൂജ്യമായി കാണപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അക്കൗണ്ടിൽ അസാധാരണമായ തുക എത്തിയതിനെത്തുടർന്ന് ബാങ്ക് ഇടപാടുകൾ മരവിപ്പിച്ച കാര്യം വ്യക്തമായത്.

അക്കൗണ്ടിലുണ്ടായിരുന്ന സ്വന്തം സമ്പാദ്യമായ 55,000 രൂപ പോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ സമീർ ആശങ്കയിലായി. ഉടൻതന്നെ കടയുടമ ധീരജ് ശർമയെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് സിക്കർ സൈബർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ബാങ്കുമായി നേരിട്ട് ബന്ധപ്പെടാനായിരുന്നു പൊലീസിന്റെ നിർദേശം.

Related Articles

Back to top button