റെയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിപ്പോയ യുവതിയുടെ ഒന്നര ലക്ഷം രൂപയുടെ ഐ ഫോണ്‍ കവര്‍ന്നു…യുവാവ് പിടിയിൽ

റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ഐ ഫോണ്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയിലായി. മലപ്പുറം തൃപ്പങ്ങോട്ട് ചമ്രവട്ടം സ്വദേശി മുഹമ്മദ് റാഫിയെ (44) ആണ് കോഴിക്കോട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരിലേക്ക് പോകാനായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് റൂമിന് മുന്‍വശത്തുള്ള സ്റ്റീല്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു യുവതി. ഉറങ്ങിപ്പോയ യുവതിയുടെ സമീപത്തായി വെച്ചിരുന്ന 1.5 ലക്ഷം രൂപ വിലവരുന്ന ആപ്പിള്‍ 16 പ്രോ മാക്‌സ് മോഡല്‍ ഫോണ്‍ ആണ് മോഷണം പോയത്. തുടര്‍ന്ന് യുവതി റെയില്‍വേ പൊലീസിന് പരാതി നല്‍കി. എസ് ഐ അനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാഫിയെ അറസ്റ്റ് ചെയ്തത്.

Back to top button