വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി…

തിരുവനന്തപുരം:വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷ (30) ആണ് മരിച്ചത്. പതിനൊന്ന് ദിവസം മുമ്പായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയാണ് ജിഷയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിഷയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ ഭർത്താവ് വിദേശത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ആദ്യവിവാഹത്തിൽ ജിഷക്ക് അഞ്ചും എട്ടും വയസുള്ള രണ്ട് കുട്ടികളുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



