കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം…

തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും തൊഴില്‍ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള ലംഘനമാണ് ഈ വിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍ ചട്ടങ്ങളിലെ റൂള്‍ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ 47കാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് 2024ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം കള്ളുഷാപ്പില്‍ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകള്‍ക്ക് ജോലി വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button